എൽഐസി ജീവൻ ഉത്സവ്:
എൽഐസി ജീവൻ ഉത്സവ്:
എൽഐസി ജീവൻ ഉത്സവ്: ജീവിതകാലം മുഴുവൻ 10 ശതമാനം വരുമാനം ലഭിക്കാൻ
സാധാരണക്കാർ അടക്കം എല്ലാ തരക്കാർക്കും ആനുകൂല്യം ലഭിക്കുന്ന തരത്തിലുള്ള പോളിസികൾ എല്ലാ കാലങ്ങളിലും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. ഇത്തരം എൽ.ഐ.സി പോളിസിയുടെ പലിശ നിരക്ക് സ്റ്റോക്ക് മാർക്കറ്റ് ചലനത്തെ ആശ്രയിക്കുന്നില്ല എന്നതുകൊണ്ട് സുരക്ഷിതമായി നിക്ഷേപം വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഈ പദ്ധതി നേട്ടം തരും. ഇത്തരത്തിൽ എൽ.ഐ.സി അവതരിപ്പിച്ച മറ്റൊരു പോളിസിയാണ് എൽ.ഐ.സി ജീവൻ ഉത്സവ്.
എൽഐസിയുടെ ജീവൻ ഉത്സവ് ഒരു നോൺ-ലിങ്ക്ഡ്, നോൺ-പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ഹോൾ ലൈഫ് ഇൻഷുറൻസ് പ്ലാനാണ്. പോളിസി ഉടമയുടെ ജീവിതകാലം മുഴുവൻ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ജീവൻ ഉത്സവ് വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
സം അഷ്വേര്‍ഡും പ്രീമിയം കാലാവധിയിലുള്ള ഗ്യാരന്റി അഡിഷനും പോളിസി ഉടമയുടെ മരണാനന്തരം അവകാശിക്ക് ലഭിക്കും
അഞ്ചുവര്‍ഷം മുതല്‍ 16 വര്‍ഷം വരെ പരിമിതപ്പെടുത്തിയ പ്രീമിയം കാലയളവാണ് ജീവൻ ഉത്സവ് വാഗ്ദാനം ചെയ്യുന്നത്. അതായത് ഏറ്റവും കുറഞ്ഞ പ്രീമിയം അടയ്‌ക്കേണ്ട കാലാവധി 5 വർഷവും പരമാവധി പ്രീമിയം അടയ്‌ക്കുന്ന കാലാവധി 16 വർഷവുമാണ് എന്ന് സാരം. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും. മൂന്നുമാസം മാത്രം പ്രായമുള്ള കുട്ടികള്‍ക്ക് മുതല്‍ 65 വയസ് വരെയുള്ളവര്‍ക്ക് ഈ പ്ലാനില്‍ ചേരാം. ഏറ്റവും കുറഞ്ഞ ഇൻഷുറൻസ് തുക 5,00,000 ലക്ഷം രൂപയാണ്.
എൽഐസി വെബ്സൈറ്റ് പ്രകാരം പരമാവധി ഇൻഷുറൻസ് തുകയ്ക്ക് പരിധിയില്ല. പ്രീമിയം അടവ് കാലയളവില്‍ ഗ്യാരണ്ടീഡ് അഡിഷന്‍സ് ലഭിക്കും.
വരുമാനത്തിനായി രണ്ട് ഓപ്‌ഷനുകളുണ്ട്. മൂന്നു മുതല്‍ ആറുവര്‍ഷത്തിനുശേഷം എല്ലാം വര്‍ഷവും അടിസ്‌ഥാന ഇന്‍ഷുറന്‍സ് തുകയുടെ 10 ശതമാനം വരുമാനമായി ലഭിക്കുന്ന റെഗുലർ ഇൻകം ഓപ്ഷനും വര്‍ഷംതോറും വര്‍ധിക്കുന്ന ഈ തുക പിന്നീട് ഇഷ്‌ടാനുസരണം പിന്‍വലിക്കാവുന്ന ഫ്‌ളെക്‌സി ഇന്‍കം ഓപ്ഷനും.
ഈ പ്ലാനിനെക്കുറിച്ച് കൂടുതലറിയാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ചുവടെയുള്ള whats ആപ്പ് ചിഹ്നത്തിൽ നിങ്ങൾക്ക് എന്നെ ബന്ധപ്പെടാം.
Jeevan Kumar E D
Leave a comment
Your email address will not be published. Required fields are marked *